തൃശൂർ ∙ ‘കടമെടുത്താണെങ്കിലും അവളെ കഥകളി പഠിപ്പിക്കും’– തന്റെ ഏകമകളുടെ കഥകളി സ്വപ്നങ്ങൾ പൂവണിയുന്നതു കാണാനെത്തിയ ഒരച്ഛന്റെ വാക്കുകൾ. എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ കാലകേയവധം കഥയിലെ അർജുനനെ അവതരിപ്പിച്ച അനന്യയ്ക്ക് എ ഗ്രേഡുണ്ട്.
എച്ച്എസ് അന്തിക്കാട് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
ചെറുപ്പത്തിൽ അമ്പലത്തിൽനടന്ന കഥകളി കണ്ടാണ് അനന്യയ്ക്ക് മോഹമുദിച്ചത്. എന്നൽ, സാമ്പത്തികമായിരുന്നു പ്രധാന ശത്രു.
എന്നാൽ മകളുടെ ആഗ്രഹം ഉറച്ചതെന്നറിഞ്ഞ മീൻ കച്ചവടക്കാരനായ അച്ഛൻ ടി.പി.പ്രവീണും സിനിമയിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റായ അമ്മ മൃദുലയും ഒപ്പം നിന്നു. അങ്ങനെ 4 വർഷം മുൻപ് കഥകളി പഠിച്ചുതുടങ്ങി.
കടമെടുത്താണ് അനന്യയെ ഇവർ ഓരോ മത്സരങ്ങൾക്കും അയയ്ക്കുന്നത്.
ഒരു മത്സരത്തിന് കഥകളി വേഷത്തിലിറങ്ങാൻ 35,000 രൂപയോളമാണ് ചെലവ്. ഇത്തവണ സ്കൂളിൽനിന്നും സഹായിച്ചിരുന്നു. അന്തിക്കാട് സ്വദേശിയായ അനന്യ, ആവണയങ്ങാട് അമ്പലം നടത്തുന്ന പെരിങ്ങോട്ടുകര സർവദോഭദ്രം കലാകേന്ദ്രത്തിലാണ് കഥകളി പരിശീലിക്കുന്നത്.
കലാനിലയം ഗോപിയാശാനാണ് ഗുരു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

