കൊല്ലം∙ മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച എൽകെജി വിദ്യാർഥിക്ക് ബാങ്ക് മാനേജർ രക്ഷകനായി. എസ്ബിഐ അയത്തിൽ ബ്രാഞ്ച് മാനേജർ നല്ലില കുഴിമതിക്കാട് ആയുഷ് ലാൻഡിൽ ടി.എ പ്രിജിയുടെ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
അയത്തിൽ സ്വദേശികളായ നിസാമിന്റെയും നസീമയുടെയും മകൾ എൽകെജി വിദ്യാർഥിയായ സനു ഫാത്തിമയുടെ(5)തൊണ്ടയിലാണ് മിഠായി കുടുങ്ങിയത്. 13ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം.
സ്കൂളിൽ പോയതിനു ശേഷം കുട്ടി അമ്മയോടൊപ്പമാണ് ബാങ്കിൽ എത്തിയത്. അമ്മ ചെക്ക് പൂരിപ്പിക്കുന്നതിനിടെ കസേരയിൽ ഇരിക്കുകയായിരുന്ന കുട്ടി തൊണ്ടയിൽ കൈ ചേർത്ത് പിടിക്കുകയും അസ്വസ്ഥയാവുകയും ചെയ്തു.
ഇതു കണ്ട അമ്മ കുട്ടിയുടെ തലയിൽ തട്ടി നോക്കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല.
കണ്ണുകൾ തള്ളി ശ്വാസം നിലച്ച അവസ്ഥയിലായി. ഈ സമയം കാബിനിൽ ഇരിക്കുകയായിരുന്ന മാനേജർ പ്രിജി ഇതു കണ്ട് ഓടിയെത്തുകയായിരുന്നു.
കുട്ടിയെ തലകീഴായി കമഴ്ത്തി നിർത്തി പൊക്കിളിനോട് ചേർന്ന് ഒരു കൈ കൊണ്ട് അമർത്തുകയും മറ്റൊരു കൈകൊണ്ട് മുതുകിൽ 2 തവണ തട്ടുകയും ചെയ്തു. പെട്ടെന്ന് കുട്ടിയുടെ വായിൽ നിന്ന് മിഠായി തെറിച്ചു വീണു.
പിന്നാലെ കുട്ടി ഛർദിക്കുകയും ശ്വാസം എടുക്കുകയും ചെയ്തു. അൽപ നേരം ബാങ്കിൽ തന്നെ വിശ്രമിച്ച ശേഷം അമ്മയും കുട്ടിയും വീട്ടിലേക്ക് മടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

