ദേശമംഗലം ∙ കുന്നംകുളത്തിന്റെ സ്വന്തം ആനയായിരുന്ന വലിയപുരയ്ക്കൽ സൂര്യൻ ചരിഞ്ഞു. 70 വയസ്സുണ്ടായിരുന്ന സൂര്യൻ മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ പരിചരണത്തിലിരിക്കെ വൈകിട്ട് 7ന് ആയിരുന്നു അന്ത്യം.
പ്രായാധിക്യത്താലുള്ള അസുഖങ്ങൾ നിലനിൽക്കുന്നതിനാൽ മാസങ്ങളായി ദേശമംഗലം പഞ്ചായത്തിലെ വറവട്ടൂർ റേഷൻ കടയ്ക്ക് സമീപത്തുള്ള സജീവൻ എന്നയാളാണ് ആനയെ പരിചരിച്ചിരുന്നത്.
കുന്നംകുളം വലിയ പുരയ്ക്കൽ തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് സൂര്യൻ. വലിയപുരയ്ക്കൽ ആര്യനന്ദൻ ഏഴുമാസം മുൻപ് ചരിഞ്ഞിരുന്നു.
വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആന കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണാണ് ചരിഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

