പട്ടാമ്പി ∙ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 35 വയസ്സുകാരന് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കുമരനല്ലൂർ വേഴൂർകുന്ന് പുലാശ്ശേരി വീട്ടിൽ രഞ്ജിത്തിനെയാണ് (35) വിവിധ വകുപ്പുകളിലായി പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശ് എം.
പിള്ള ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകാനും വിധിയായി.
തൃത്താല പൊലീസ് ഇൻസ്പെക്ടർ സി. വിജയകുമാറാണു കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ.കെ. സന്ദീപ് ഹാജരായി.
ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടറും പട്ടാമ്പി പോക്സോ കോടതിയിലെ ലെയ്സൺ ഓഫിസറുമായ എസ്.
മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

