കുന്നംകുളം ∙ ‘കുട്ടികളുടെ ആഘോഷത്തിന്റെ പൂരമാണല്ലേോ കലോത്സവം. ആ ചിന്തയിൽ നിന്നാണ് അവതരണ ഗാനത്തിന്റെ പിറവി.’ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനം രചിച്ച ബി.കെ.
ഹരിനാരായണൻ പറയുന്നു. ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കുന്ന തീം സോങ് കലാസ്വാദകരുടെയും മത്സരാർഥികളുടെയും മനം നിറയ്ക്കുമെന്ന പ്രതീക്ഷയിലാണു ഹരിനാരായണൻ.
അവതരണ ഗാനം എഴുതണമെന്ന ആവശ്യവുമായി ഏറെ മുൻപേ സംഘാടകർ ഹരിനാരായണനെ സമീപിച്ചിരുന്നു.
ഇതേക്കുറിച്ചു ഹരിനാരായണന്റെ വാക്കുകൾ ഇങ്ങനെ: ‘നമ്മുടെ ജില്ലയിൽ അരങ്ങേറുന്ന കലോത്സവത്തിന്റെ സ്വാഗതഗാനം എഴുതാനുള്ള ക്ഷണം സന്തോഷത്തോടെയാണു സ്വീകരിച്ചത്. തൃശൂരിന്റെ സാംസ്കാരിക പൈതൃകവും മതമൈത്രിയും അവതരണ ഗാനത്തിൽ വിഷയമാകുന്നു.’ വേദിയിൽ നൃത്തരൂപത്തിൽ അവതരിപ്പിക്കുന്ന ഗാനത്തിന് 6 മിനിറ്റ് ദൈർഘ്യമുണ്ട്.
മണികണ്ഠൻ അയ്യപ്പയാണു സംഗീതസംവിധായകൻ. കെ.കെ.നിഷാദ്, സന്നിധാനന്ദൻ, ഇന്ദുലേഖ വാരിയർ, സദനം ജ്യോതിഷ് ബാബു തുടങ്ങിയവർ പാടുന്നു.
കലാമണ്ഡലം വിദ്യാർഥികളാണ് ഈ ഗാനം ഉദ്ഘാടന വേദിയിൽ നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത്. കലാമണ്ഡലത്തിലെ നൃത്ത വിഭാഗം ഒരുക്കുന്ന ഈ നൃത്താവിഷ്കാരത്തിൽ കലോത്സവത്തിൽ മത്സര ഇനങ്ങളായ അവതരണ കലകളെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

