കാസർകോട് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രവർത്തകനെതിരെ കർശന നടപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെയാണ് നടപടിക്ക് വിധേയനാക്കിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ഒമ്പതാം തീയതി തന്നെ ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി നേതൃത്വം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തലത്തിൽ വലിയ വിവാദങ്ങളാണ് ഉയർന്നിരിക്കുന്നത്.
പ്രതി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ ആണെന്നാണ് പ്രതി സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്.
ഈ പശ്ചാത്തലത്തിൽ സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനവുമായി സിഐഎം നേതാവ് എംവി ഗോവിന്ദൻ രംഗത്തെത്തി. ലഹരി വിമുക്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടവർ തന്നെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും, പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഈ വാദങ്ങൾ തള്ളി മന്ത്രി ഓജെ ജനീഷ് പ്രതികരിച്ചു. പ്രതിക്ക് സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന ഔദ്യോഗിക ചുമതലകളൊന്നും നൽകിയിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
പൊതുചടങ്ങുകളിൽ വന്ന് തങ്ങൾക്കൊപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാനാകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും എംഎൽഎ മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

