കോങ്ങാട് ∙ മുണ്ടൂർ – തൂത റോഡ് എഴക്കാട് റേഷൻ കടയ്ക്കു സമീപത്തെ വളവിൽ അപകടം സ്ഥിരംസംഭവം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ബൈക്ക് അപകടത്തിൽ യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു.
പാത നവീകരണം കഴിഞ്ഞതു മുതൽ ഒട്ടേറെ അപകടങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അപകടത്തിനു തടയിടാൻ നടപടി വേണമെന്ന് ആവശ്യം ശക്തമാണ്. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ കൊടുംവളവിൽ അപകടത്തിൽപെടുന്നത് പതിവായിട്ടും ബന്ധപ്പെട്ടവർ അനക്കമില്ലെന്നാണ് ആക്ഷേപം.
വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

