ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി ചെന്നൈ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന്റെ ഭാഗമായിട്ടാണു വിവിധ അവാർഡുകൾ സമ്മാനിച്ചത്.
മികച്ച നോൺ– മോട്ടറൈസ്ഡ് ഗതാഗത സംവിധാനമുള്ള നഗരത്തിനുള്ള പുരസ്കാരം ഉദയ്പുരിനാണ്.
ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം തൃശൂരിനു ലഭിച്ചു. മികച്ച ഹരിത ഗതാഗത സംവിധാനമുള്ള നഗരങ്ങളിൽ ഹൈദരാബാദിനാണു പുരസ്കാരം.
കൊച്ചിക്കു പ്രോത്സാഹന സമ്മാനമുണ്ട്. മികച്ച മൾട്ടിമോഡൽ ഇന്റഗ്രേഷൻ വിഭാഗത്തിലും ചെന്നൈയാണു ജേതാവ്.
യാത്രക്കാർക്ക് സംതൃപ്തി നൽകുന്ന ഏറ്റവും മികച്ച മെട്രോ റെയിൽ എന്ന വിഭാഗത്തിൽ ഡൽഹിക്കാണു പുരസ്കാരം. ചെന്നൈ പ്രോത്സാഹന സമ്മാനവും നേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

