കൽപാത്തി ∙ രഥോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ സംഗീതോത്സവത്തിനു തിരിതെളിഞ്ഞു. ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ പി.എൻ.സുബ്ബരാമൻ, ഡിടിപിസി സെക്രട്ടറി ഡോ.എസ്.വി.സിൽബർട്ട് ജോസ്, കരിമ്പുഴ രാമൻ, പി.വിജയാംബിക, പി.എൻ.ലക്ഷ്മിനാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് എസ്.മഹതിയുടെ സംഗീതക്കച്ചേരി നടന്നു. ഉഷ രാജഗോപാലൻ വയലിനിലും ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും കെ.വി.ഗോപാലകൃഷ്ണൻ ഗഞ്ചിറയിലും അകമ്പടിയേകി.
രാവിലെ ത്യാഗരാജ ആരാധനയും പഞ്ചരത്നകീർത്തനാലാപനവും ഉണ്ടായിരുന്നു.
ഇന്ന്
സംഗീതോത്സവത്തിൽ അന്നമാചാര്യ ദിനമായ ഇന്നു വൈകിട്ട് 4ന് അപർണ ഗോപാലകൃഷ്ണൻ സംഗീതക്കച്ചേരി അവതരിപ്പിക്കും. ജി.അന്നപൂർണി (വയലിൻ), എസ്.നവനീത് കൃഷ്ണൻ (മൃദംഗം)
∙ 5നു പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളജിലെ വിദ്യാർഥികളുടെ സംഗീതാർച്ചന
∙ 7നു കെ.എസ്.വിഷ്ണുദേവിന്റെ സംഗീതക്കച്ചേരി.
ബി.യു.ഗണേഷ് പ്രസാദ് (വയലിൻ), ചങ്ങനാശ്ശേരി ബി.ഹരികുമാർ (മൃദംഗം), ട്രിച്ചി കൃഷ്ണസ്വാമി (ഘടം).
കൽപാത്തിയിൽ ഇന്ന്
∙ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം: രാവിലെ 7 മുതൽ ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാര ദീപാരാധന, യാഗശാലപൂജ, അഷ്ടബലി, വേദപാരായണം. വൈകിട്ട് 6 മുതൽ ഷോഡശ ഉപചാരപൂജ, യാഗശാലപൂജ, വേദപാരായണം, അഷ്ടബലി, ഗ്രാമപ്രദക്ഷിണം.
∙ പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം: രാവിലെ 8നു വേദപാരായണം, രുദ്രാഭിഷേകം, വൈകിട്ട് 4നു വേദപാരായണം, 6.45നു ക്രമാർച്ചന, രാത്രി 9നു ഗ്രാമപ്രദക്ഷിണം. നൃത്തസംഗീതോത്സവത്തിൽ ഇന്നു വൈകിട്ട് 5നു കോലാട്ടം, 5.30നു ശ്രീലക്ഷ്മി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. ശാന്തി പരശുറാം (വയലിൻ), വിഷ്ണു ബി.കലാമണ്ഡലം (മൃദംഗം).
6നു മഹാലക്ഷ്മി ചാത്തപുരത്തിന്റെ ഭരതനാട്യം, 6.30നു ചന്ദനവർണ അഖിലിന്റെ ഭരതനാട്യം, 7നു ശാസ്ത്രീയ നൃത്തം.
∙ പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം: രാവിലെ 8.30ന് വിഘ്നേശ്വരപൂജ, സങ്കൽപം, 11നു കളഭാഭിഷേകം, വൈകിട്ട് ആഞ്ജനേയ വാഹന അലങ്കാരം, രാത്രി 8.30നു വടമാല പ്രസാദ വിതരണം, രാത്രി 9ന് എഴുന്നള്ളത്ത്.
∙ ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം: രുദ്രാഭിഷേകം, അഗ്നി ആരാധന, ചതുർവേദ പാരായണം– 8.30, യാഗശാല പുണ്യാഹം– 6.00, ചതുർവേദ പാരായണം– 7.00, സ്വാമി ഗ്രാമപ്രദക്ഷിണം– 9.00.
പഴയ കൽപാത്തിയിൽ ആഞ്ജനേയ വാഹന അലങ്കാരം ഇന്ന്
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ ആഞ്ജനേയ വാഹന അലങ്കാരവും എഴുന്നള്ളത്തും ഇന്ന്. ശനിപ്പിഴയും ദുരിതദോഷങ്ങളും അകറ്റാൻ ഭക്തർ നൂറുകണക്കിനു വടമാലയും വെറ്റിലമാലയുമാണ് ആഞ്ജനേയ ഭഗവാനു സമർപ്പിക്കുക.
തുടർന്ന് എഴുന്നള്ളത്തും പ്രസാദവിതരണവും ഉണ്ടായിരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

