മാരംകുളം∙ അനധികൃത പാതയോര പാർക്കിങ് റോഡിൽ ഗതാഗത തടസ്സത്തിനിടയാക്കി. ചാലാപ്പള്ളി– ചുങ്കപ്പാറ റോഡിൽ മാരംകുളം മുതൽ പെരുമ്പെട്ടി വരെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഗതാഗതക്കുരുക്കുണ്ടായത്. വിവാഹ സംഘങ്ങൾ എത്തിയ വാഹനം പാതയുടെ ഇരുവശവും അലക്ഷ്യമായി പാർക്കു ചെയ്തതാണു ഗതാഗതം തടസ്സപ്പെടാൻ കാരണമെന്നാണു നാട്ടുകാരുടെ ആരോപണം. ഇരുവശത്തു നിന്നും വാഹനങ്ങളെത്തിയതോടെ അഞ്ഞൂറിലധികം വാഹനങ്ങളാണ് അരമണിക്കൂറോളം ഗതാഗതക്കുരുക്കിലകപ്പെട്ടത്.
ഇതിൽ അവശ്യ സർവീസുകളും സ്വകാര്യ ബസുകളും സംസ്കാരച്ചടങ്ങിന് എത്തിയവർപ്പോലും കുടുങ്ങിപ്പോയി.
വിവാഹ ഹാളിന് ഉള്ളിലെ പാർക്കിങ് സ്ഥലത്തു വാഹനങ്ങൾ പാർക്ക് ചെയ്യാതെ ചടങ്ങുകഴിഞ്ഞ് എളുപ്പത്തിൽ മടങ്ങുന്നതിന് കൊടുംവളവുകളിലടക്കം നിർത്തിയിട്ടു പോകുന്നതാണ് കുരുക്ക് മുറുകാൻ കാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊലീസ് എത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയിൽ അപകടകരമായി പാർക്കുചെയ്ത വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

