ജില്ലാ യോഗാസന മത്സരം 30ന്
തൃശൂർ∙വി.ആർ. അയ്യർ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള യോഗ അസോസിയേഷന്റെ 37–ാം ജില്ലാ യോഗാസന മത്സരം 30ന് വിവേകോദയം ബോയ്സ് ഹൈസ്കൂളിൽ നടക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവിധ പ്രായ വിഭാഗങ്ങളിലെ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 18 വിഭാഗങ്ങളിൽ മത്സരമുണ്ട്. റൗണ്ട് വെസ്റ്റിൽ തിരുവമ്പാടി ദേവസ്വം ബിൽഡിങ്ങിലുള്ള യോഗ അസോസിയേഷന്റെ ഓഫിസിൽ പേർ റജിസ്റ്റർ ചെയ്ത് മത്സരങ്ങളുടെ സിലബസ് കൈപ്പറ്റാം.
റജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം 16. ഫോൺ: 9495885248
ഒഴിവ്
ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ.
കോളജിൽ മലയാളം അധ്യാപക ഒഴിവ്.ഉദ്യോഗാർഥികൾ www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. കോളജ് വെബ് സൈറ്റിൽ (www.pmgc.ac.in) നൽകിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അസ്സൽ രേഖകൾ സഹിതം 11നു 10 മണിക്ക് കൂടിക്കാഴ്ചയ്ക്കെത്തണം.
അധ്യാപക ഒഴിവ്
ചാവക്കാട്∙കടപ്പുറം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 10.30ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

