സംസ്ഥാനത്ത് വാടകവീട്ടിൽ ഡിസ്റ്റിലറിക്ക് സമാനമായ സംവിധാനങ്ങളൊരുക്കി വ്യാജ വിദേശമദ്യം നിർമിച്ചിരുന്ന കേന്ദ്രം എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നന്തിപുലം ആറ്റപ്പിള്ളി കുന്നത്ത് പറമ്പിൽ ജിതിൻ (27) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന സ്പിരിറ്റ് ഉപയോഗിച്ചായിരുന്നു ഇവിടെ മദ്യോത്പാദനം നടത്തിയിരുന്നത്.
മദ്യം നിറയ്ക്കുന്നതിനായി പമ്പിങ് മെഷീൻ അടക്കമുള്ള സന്നാഹങ്ങൾ വീട്ടിൽ സജ്ജീകരിച്ചിരുന്നു. ശിവകാശിയിൽ നിന്ന് പ്രത്യേകമായി അച്ചടിച്ചെത്തിച്ച ലേബലുകൾ പതിപ്പിച്ച് 300 രൂപ നിരക്കിലായിരുന്നു ഈ വ്യാജമദ്യം വിപണിയിൽ വിറ്റിരുന്നത്.
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പദ്ധതിയുടെ ഭാഗമായി റേഞ്ച് ഇൻസ്പെക്ടർ പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് ആറ്റപ്പിള്ളിയിലെ ഈ വാടകവീട്ടിൽ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസം പാറളം ചിറ ഗ്രീൻ ലെയ്ൻ റോഡിൽ സ്കൂട്ടറിൽ ചാക്കിലാക്കി 18 ലീറ്റർ മദ്യവുമായി ജിതിൻ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യോചെയ്യലിലും വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലുമാണ് കിടപ്പുമുറി പോലും മദ്യനിർമാണ ശാലയാക്കി മാറ്റിയ വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്.
അലമാരകളിൽ നൂറുകണക്കിന് കുപ്പികൾ നിരനിരയായി പെറുക്കിവെച്ച നിലയിലായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് ജിതിൻ ഈ വാടകവീട് തരപ്പെടുത്തി മദ്യനിർമാണം ആരംഭിച്ചത്.
ഇയാളുടെ കുടുംബം കുറച്ചകലെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന പരിചയസമ്പത്താണ് സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യം ഉണ്ടാക്കാൻ ഇയാളെ പ്രേരിപ്പിച്ചത്.
തമിഴ്നാട്ടിലെ ഇടനിലക്കാർ വഴിയാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. ഹോളോഗ്രാം ഉൾപ്പെടെയുള്ള ലേബലുകൾ ശിവകാശിയിൽ നിന്ന് പ്രിന്റ് ചെയ്യിപ്പിച്ചതും ഇയാൾ തന്നെയാണ്.
വിൽപ്പനയ്ക്കായി പ്രത്യേക ഏജന്റുമാരെയും ജിതിൻ ചുമതലപ്പെടുത്തിയിരുന്നു. സ്കൂട്ടറിലാണ് ഇയാൾ മദ്യം ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നത്.
കോടന്നൂരിലെ ഇടനിലക്കാരന് മദ്യം കൈമാറാൻ പോകുന്നതിനിടയിലാണ് ഒടുവിൽ പിടിവീണത്. വിപണിയിൽ അര ലീറ്ററിന് 500 രൂപയോളം വിലവരുന്ന വിദേശമദ്യത്തിന്റെ കൃത്രിമ രൂപമാണ് ഇയാൾ നിർമിച്ചിരുന്നത്.
കഴിഞ്ഞ ഒരു ആഴ്ചയിലധികം കാലമായി പ്രതി എക്സൈസിന്റെ കർശന നിരീക്ഷണ വലയത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അസി. ഇൻസ്പെക്ടർ വി.ആർ.
ജോർജ്, പ്രിവന്റിവ് ഓഫിസർമാരായ പി.കെ. സുനിൽ, വി.വി.
കൃഷ്ണകുമാർ, കെ.ആർ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി.
രഞ്ജിത്ത്, സി.എ. വൈഷ്ണവ്, കെ.എസ്.
ശ്യാമലത, പി.എസ്. സിജൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിൽ പങ്കാളികളായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

