തൃശൂർ ∙ വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന മണലൂർ മണ്ഡലത്തിൽ എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ തോറ്റത് കേവലം 126 വോട്ടിന്.
വിജയിച്ചത് മുൻ മന്ത്രിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സി.രവീന്ദ്രനാഥ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണത്.
സ്വതന്ത്രരായി മത്സരിച്ച ഇതേ പേരുകളുള്ള അപരന്മാർ നേടിയ വോട്ടുകളാണ് മണലൂരിലെ ഫലത്തിൽ നിർണായകമായത്.
പ്രതാപൻ (75) എന്ന പേരുള്ള തമ്പാൻകടവ് സ്വദേശി 184 വോട്ടുകൾ നേടിയപ്പോൾ കെ.രവീന്ദ്രനാഥ് (65) എന്നു പേരുള്ള അന്തിക്കാട് സ്വദേശി 234 വോട്ട് നേടി. മണലൂർ മാറ്റിനിർത്തിയാൽ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ അപരർ മുന്നണി സ്ഥാനാർഥികളെ വലച്ചില്ല.
തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ.പല്ലന്, അപര ശല്യമുണ്ടായിരുന്നു. രാജൻ പല്ലൻ 26,803 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോൾ സ്വതന്ത്രനായി മത്സരിച്ച എം.രാജൻ (56) 153 വോട്ടുകൾ മാത്രമാണ് നേടിയത്.
ചാലക്കുടിയിൽ എൽഡിഎഫിന്റെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബിജു എസ്.ചിറയത്ത് അപരന്റെ ഭീഷണി നേരിട്ടിരുന്നു.
ബിജു 48,046 വോട്ടു നേടി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ സ്വതന്ത്രനായി മത്സരിച്ച എ.ഡി. ബിജു (49) എന്ന പേരുള്ള നന്തിപുലം സ്വദേശി 228 വോട്ടുകൾ മാത്രം നേടി.
ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫാണ് വിജയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

