റീച്ച് വേൾഡ് വൈഡ് ആവിഷ്കരിച്ച ‘മിഷൻ 100K സ്കൂൾ ബാഗ്’ പദ്ധതിയുടെ പാലാ മേഖലതല ഉദ്ഘാടനം പാലാ മുനിസിപ്പാലിറ്റി ചെയർപഴ്സൻ ദിയ ബിനു നിർവഹിച്ചു. വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് നടന്നത്.
റീച്ച് വേൾഡ് വൈഡ് റീജിയണൽ ഹെഡ് ജിജോ കെ. ഡെന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളും അനുബന്ധ പഠനോപകരണങ്ങളും വിതരണം ചെയ്യും. കൂടാതെ, പ്രാഥമിക വിദ്യാഭ്യാസം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികളുടെ പഠനച്ചെലവ് വഹിക്കുന്നതിനായി ‘സ്പോൺസർ എ ചൈൽഡ്’ എന്ന പദ്ധതിയും സംഘടന മുൻകൈയെടുത്ത് നടപ്പിലാക്കുന്നുണ്ട്.
ഓരോ വർഷവും പതിനായിരത്തോളം വിദ്യാർഥികളെയാണ് ഇതിലൂടെ സ്പോൺസർ ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ ഷൈനു തങ്കപ്പൻ, ബോബി ചാക്കോ, മുനിസിപ്പൽ കൗൺസിലർമാരായ ബെറ്റി ഷാജു തുരുത്തേൽ, ബിജി ജോജോ, സനൽ, ജോർജ്കുട്ടി ചെറുവള്ളി, സതീഷ് ശ്രീനിലയം, ഡിസിസി ജനറൽ സെക്രട്ടറി ദിലീപ് പെരുംകുളം, സിന്ധു പ്രദീപ് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ വിവിധ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

