ചാലക്കുടി ദേശീയപാതയിൽ പുഴയ്ക്കു കുറുകെയുള്ള, തൃശൂർ ദിശയിലേക്കുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്നലെ രാത്രി വൈകി പൂർത്തിയായതായി അധികൃതർ അറിയിച്ചു. പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളാണ് പ്രധാനമായും പൂർത്തീകരിച്ചത്.
നിലവിൽ പാലത്തിന്റെ പകുതി ഭാഗം ഗതാഗതത്തിനായി തുറന്നു നൽകിയിട്ടുണ്ട്. എന്നിരുന്നാലും, കോൺക്രീറ്റിങ് നടത്തിയ ഭാഗങ്ങളിൽ ബലക്ഷയം ഒഴിവാക്കുന്നതിനായി ക്യൂറിങ് കാലാവധി പൂർത്തിയാകുന്നത് വരെ ഈ ഭാഗങ്ങളിലൂടെയുള്ള വാഹന ഗതാഗതം അനുവദിക്കില്ല.
പൂർണതോതിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ അഞ്ച് ദിവസത്തെ കാത്തിരിപ്പ് അനിവാര്യമാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ, പാലത്തിലെ ഗതാഗത നിയന്ത്രണം ദേശീയപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് വഴിവെക്കുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

