ചാവക്കാട് ∙ പൊലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ അക്രമിയിൽ നിന്നു രക്ഷിക്കാനായത് മൂന്ന് ജീവനുകൾ. രക്ഷിക്കാനെത്തിയ എസ്ഐക്കും പൊലീസുകാരനും കുത്തേറ്റു.
അക്രമി മണത്തല ബേബി റോഡ് ചക്കര വീട്ടിൽ നിസാർ അമീറി(36)നെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. മാതാപിതാക്കളെയും സഹോദരനെയും കത്തി വീശി ഉപദ്രവിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
കുത്തേറ്റ എസ്ഐ ശരത് സോമൻ, സിപിഒ ടി.അരുൺ എന്നിവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 12.30നാണ് സംഭവം.
വീട്ടുകാരെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐ ശരത് സോമനും സിപിഒമാരായ അരുൺ, റോബിൻസൺ എന്നിവരുമാണ് സ്ഥലത്തെത്തിയത്.
ഇൗ സമയം വീട്ടുകാരെ മുൾമുനയിൽ നിർത്തി പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതിയുടെ പിതാവ് അമീർ, മാതാവ് ഫാത്തിമ, സഹോദരൻ ഫെമീർ എന്നിവരെയാണ് ആക്രമിക്കാൻ ശ്രമിച്ചത്.
ഇടപെടാൻ ശ്രമിച്ച എസ്ഐ ശരത് സോമനെയും സിപിഒ അരുണിനെയും സ്റ്റീൽ പൈപ്പ് കൊണ്ട് ആക്രമിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു.
എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലെത്തിയ കൂടുതൽ പേരടങ്ങിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് പ്രതിയെ കീഴടക്കിയത്. എസ്ഐ ശരത് സോമന് സാരമായി പരുക്കേറ്റു.
സിപിഒ അരുണിന്റെ വിരലിന്റെ എല്ല് പൊട്ടി. സിപിഒമാരായ രഞ്ജിത്ത്, അനീഷ്, പ്രദീപ്, ശിവപ്രസാദ്, റോബിൻസൺ, ഹരികൃഷ്ണൻ എന്നിവരും നാട്ടുകാരായ സുബൈർ, ഷഹ്വാൻ എന്നിവരും ചേർന്നാണ് പ്രതിയെ കീഴടക്കിയത്.
എസ്ഐ ശരത് സോമനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

