സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ഓഗസ്റ്റ് 5 (ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കോട്ടയത്തിന് പുറമെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 5-ന് ജില്ലാ അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മോശം കാലാവസ്ഥയെത്തുടർന്ന് കേരള സർവകലാശാല ഓഗസ്റ്റ് 5-ന് നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതാണ്.
എന്നാൽ സർവകലാശാലാ പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

