വിത്തു തേങ്ങ സംഭരണം;അപേക്ഷ ക്ഷണിച്ചു;
വടകര ∙ 2025 – 26 വർഷത്തെ നാളികേര വികസന കൗൺസിൽ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് കർഷകരിൽ നിന്നു ഗുണമേൻമയുള്ള വിത്തു തേങ്ങകൾ സംഭരിക്കുന്നു. 6 മുതൽ 25 വരെ അപേക്ഷ സമർപ്പിക്കാം.കായക്കൊടി പടിച്ചിൽ പ്രദേശം, ചെമ്പനോട, മരുതോങ്കര, കാവിലുംപാറ വില്ലേജിലുള്ളവർ 6 മുതൽ 15 വരെ കാവിലുംപാറ കൃഷി ഭവനിലും 16 മുതൽ 25 വരെ പൂതംപാറയിലെ തൊട്ടിൽപാലം വിത്തുതേങ്ങ സംഭരണ ഓഫിസിലും കൂരാച്ചുണ്ട്, കായണ്ണ, കാന്തലാട്, കിനാലൂർ, അത്യോടി, അവിടനല്ലൂർ, കോട്ടൂർ, കട്ടിപ്പാറ എന്നീ വില്ലേജുകളിലുള്ളവർ 6 മുതൽ 25 വരെ ഉള്ളിയേരി വിത്തു തേങ്ങ സംഭരണ ഓഫിസിലും അപേക്ഷ സമർപ്പിക്കണം.
2025- 26 ലെ നികുതി ശീട്ടും ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ കോപ്പിയും ഹാജരാക്കണം.
അധ്യാപക നിയമനം
വടകര ∙ മടപ്പള്ളി ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എൻവിടി ഇംഗ്ലിഷ് കൂടിക്കാഴ്ച 9നു രാവിലെ 11നു നടക്കും.
പഞ്ചായത്തിൽ നിയമനം
കീഴരിയൂർ ∙ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് ഐടിഐ, പോളി ടെക്നിക്, സിവിൽ എൻജിനീയറിങ് യോഗ്യതയുള്ളവരെ നിയമിക്കുന്നു. 9നു രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

