അളഗപ്പനഗർ ∙ പഞ്ചായത്ത് ഒന്നാം വാർഡ് ആമ്പല്ലൂരിൽ ഏത് മുന്നണി ജയിച്ചാലും വടക്കുമുറി മുല്ലക്കപറമ്പിൽ തറവാട്ടിലെ ഒരാളാകും അംഗം. ജേഷ്ഠാനുജൻമാരുടെ മക്കളും അയൽവാസികളുമാണ് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർഥികളായി മത്സരിക്കുന്നത്.
വാർഡിൽ യുഡിഎഫിനുവേണ്ടി എം.ആർ.ദേവിക, എൽഡിഎഫിനു വേണ്ടി എം.എൻ.രാഗേഷ്, എൻഡിഎയ്ക്കുവേണ്ടി സതീഷ്കുമാർ എന്നിവർ തമ്മിലാണ് മത്സരം. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയാണ് പോകുന്നതെങ്കിലും കുടുംബ കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് മൂവരും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റായ കെ.രാജേശ്വരി യുഡിഎഫിനുവേണ്ടി കഴിഞ്ഞ 25 വർഷമായി ജയിച്ചുവരുന്ന വാർഡാണ് ഇത്.
പട്ടികജാതി ജനറൽ സംവരണ വാർഡ് ആയതിനാൽ രാജേശ്വരി രണ്ടാം വാർഡിലേക്ക് മാറി. എങ്കിലും വാർഡ് നിലനിർത്തുമെന്ന ഉറപ്പിലാണ് യുഡിഎഫ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയത് എൽഡിഎഫിനാണെന്നും അതിനാൽ ഇത്തവണ വാർഡ് പിടിച്ചെടുക്കാനുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വാർഡിൽ കൂടുതൽ വോട്ട് നേടിയത് എൻഡിഎ ആണ്.
അതിനാൽ സാധ്യതയുണ്ടെന്ന കണക്കുക്കൂട്ടലിലാണ് എൻഡിഎയും. നാട്ടിൽ സുപരിചിതരായ സഹോദരങ്ങൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരെ തുണയ്ക്കുമെന്ന ആശയക്കുഴപ്പത്തിലായത് വോട്ടർമാരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

