ഒറ്റപ്പാലം ∙ അപകടമുന്നറിയിപ്പിനായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ നിർമിച്ച കോൺക്രീറ്റ് തൂണുകൾ തന്നെ അപകടങ്ങൾക്കു കാരണമാകുമെന്ന തിരിച്ചറിവിനു പിന്നാലെ ഇവ പൊളിച്ചുനീക്കി. ഒറ്റപ്പാലത്ത് ആറിടങ്ങളിലായി പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡിലേക്കിറക്കിയ നിലയിൽ നിർമാണം തുടങ്ങിയ കോൺക്രീറ്റ് തൂണുകളാണു നീക്കിയത്.
മേഖലയിൽ പാലക്കാട് -കുളപ്പുള്ളി പാതയിൽ ആകെ പത്തിടത്താണു ബ്ലിങ്കിങ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
കരാറെടുത്ത ഏജൻസി ആദ്യഘട്ടത്തിൽ ആറിടങ്ങളിലായി നിർമിച്ച തൂണുകളെച്ചൊല്ലിയായിരുന്നു ആശങ്ക. പൊതുമരമാത്ത് വകുപ്പിന്റെ അനുമതി കൂടാതെയായിരുന്നു റോഡിലേക്കിറക്കിയുള്ള നിർമാണം.
ദിവസങ്ങൾക്കു മുൻപ് ഇതു പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് പണി നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു. റോഡിലേക്കിറക്കിയുള്ള നിർമാണം ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.
പിന്നീടു പൊതുമരാമത്ത് വകുപ്പിലെയും പൊലീസിലെയും നഗരസഭയിലെയും ഉദ്യോഗസ്ഥർ ചേർന്നു പരിശോധന നടത്തി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയായിരുന്നു.
ആദ്യം നിർമിച്ച കോൺക്രീറ്റ് തൂണുകൾ പൊളിച്ചു നീക്കാനും നിർദേശിച്ചു. ടൗണിൽ ഗാന്ധിപ്രതിമ പരിസരം, ചുനങ്ങാട് റോഡ്, മായന്നൂർ പാലം, ടിബി റോഡ്, ആർഎസ് റോഡ്, സെൻ ഗുപ്ത റോഡ് കവലകളിലെ അനുയോജ്യമായ ഭാഗങ്ങളിലാണു ലൈറ്റുകൾ സ്ഥാപിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

