അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ ഔദ്യോഗിക തീയതികൾ ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും സംയുക്തമായി പുറത്തുവിട്ടു. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ദില്ലി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക.
അഫ്ഗാനിസ്ഥാന്റെ ഹോം സീരീസിന്റെ ഭാഗമായാണ് ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് ശേഷമുള്ള മത്സരങ്ങളാണിത്.
എന്നാൽ അഫ്ഗാൻ പരമ്പരയുടെ തീയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ, ഇതേ കാലയളവിൽ നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ഭിന്നതകളെയും തുടർന്ന് ബംഗ്ലാദേശ് പര്യടനം നേരത്തെ തടസ്സപ്പെട്ടിരുന്നു.
നയതന്ത്രതലത്തിൽ ബംഗ്ലാദേശിലെ പുതിയ സർക്കാരും കായിക മന്ത്രാലയവും പരമ്പര പുനരാരംഭിക്കാൻ ശ്രമങ്ങൾ നടത്തുണ്ടെങ്കിലും, സെപ്റ്റംബറിലെ ബിസിസിഐ ഷെഡ്യൂളിൽ അഫ്ഗാൻ പരമ്പര ഉൾപ്പെട്ടത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം മാത്രമെ ബംഗ്ലാദേശിന്റെ പുതിയ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സാധിക്കൂ എന്ന് ബന്ധപ്പെട്ട
വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ സർക്കാരുകൾ തമ്മിലുള്ള സമഗ്ര ചർച്ചകളായിരിക്കും പരമ്പരയുടെ ഭാവി നിർണ്ണയിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

