കുമരകം ∙ ടൂറിസം സീസണായതോടെ കുമരകത്തേക്ക് വിദേശ സഞ്ചാരികളുടെ വരവ് വർധിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഏറെയും.
ഈ മാസം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹച്ചടങ്ങുകൾക്ക് ബുക്കിങായി. കഴിഞ്ഞ ആഴ്ചയിൽ സിങ്കപ്പൂർ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹഘോഷങ്ങൾ നടന്നു.
ലേക്ക് സോങ്, നിരാമയ റിസോർട്ടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വെഡിങ് നടന്നത്. ലേക് സോങ് റിസോർട്ടിൽ ഓസ്ട്രേലിയൻ പ്രവാസികളുടെ മകളുടെയും ശ്രീലങ്കയിൽ നിന്നുള്ള യുവാവിന്റെയും നിരാമയ റിസോർട്ടിൽ സിങ്കപ്പൂരിൽനിന്ന് എത്തിയ യുവാവിന്റെയും യുവതിയുടെയും വിവാഹച്ചടങ്ങാണു നടന്നത്.
ഡെസ്റ്റിനേഷൻ വെഡിങിൽ തിളങ്ങുന്നതിനൊപ്പമാണു വിദേശികളും ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ വരവും വർധിച്ചത്.
ക്രിസ്മസ്– പുതുവത്സരാഘോഷങ്ങൾക്കായുള്ള ബുക്കിങ് ഏതാണ്ട് പൂർത്തിയായിവരുന്നു. വിദേശ വിനോദ സഞ്ചാരികൾ കുമരകത്തിന്റെയും പരിസര ഗ്രാമങ്ങളുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സൈക്കിളിൽ യാത്ര ചെയ്യുന്നു.
കഴിഞ്ഞ ദിവസം വനിതകളായ വിദേശികൾ കൈപ്പുഴമുട്ട് ഭാഗത്ത് എത്തിയപ്പോൾ അവിടെ ആനയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്താണു മടങ്ങിയത്. അങ്ങനെ ഗ്രാമീണ മേഖലയിലെ എല്ലാം കണ്ടറിഞ്ഞു മനം നിറച്ചാണ് വിദേശ സഞ്ചാരികളുടെ മടക്കം.
ഉത്തരേന്ത്യയിൽ നിന്നുള്ള സംഘത്തിന് ഹൗസ് ബോട്ട് യാത്രയിലാണ് കൂടുതൽ താൽപര്യം.
ഡെസ്റ്റിനേഷൻ വെഡിങിന് അനന്തസാധ്യതകളാണുള്ളതെന്നും അതിനാൽ ഇത്തരം കൂടുതൽ ഇവന്റുകൾക്കു കുമരകം വേദിയാകുമെന്നും ലേക് സോങ് ജനറൽ മാനേജർ കെ. അരുൺകുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

