തിരുവനന്തപുരം ∙ 2024ലെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫിക്ക് ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്റ്റേഷൻ അർഹമായി. 2024 കാലയളവിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്.
തൃശൂർ റൂറലിലെ കൊടുങ്ങല്ലൂർ സ്റ്റേഷനാണ് രണ്ടാം സ്ഥാനം. കാസർകോട് ജില്ലയിലെ ബേക്കൽ സ്റ്റേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പൊലീസ് ആസ്ഥാനത്തെ എഡിജിപി അധ്യക്ഷനായ സമിതിയാണ് മികച്ച പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. നവംബർ 1ന് രാവിലെ എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

