തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി വിഷയത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങളുമായി പാർട്ടി നേതൃത്വം. സംഭവവുമായി ബന്ധപ്പെട്ട
തർക്കങ്ങൾ പരിഹരിക്കുന്നതിനായി നാലംഗ പ്രത്യേക സമിതിയെ കോൺഗ്രസ് നേതൃത്വം രൂപീകരിച്ചു. എം.
വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
സംഭവത്തിൽ ഉൾപ്പെട്ട രമ്യ ഹരിദാസ് എംഎൽഎയ്ക്കും സജിത്തിനും എതിരെ കടുത്ത സംഘടനാ നടപടികൾ ഉണ്ടായേക്കില്ലെന്നാണ് സൂചന.
എന്നാൽ, ഇരുവർക്കും പാർട്ടി നേതൃത്വം ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് സണ്ണി ജോസഫ് രമ്യ ഹരിദാസിന് കർശന മുന്നറിയിപ്പ് നൽകിയത്.
വിവാദമായ വിഷയത്തിൽ പാളയം പ്രദീപിനെ ഔദ്യോഗിക സ്റ്റാഫ് നിയമനങ്ങളിൽ പരിഗണിക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്. കൂടാതെ, ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ പരസ്യപ്രതികരണങ്ങളും നടത്തരുതെന്നും ഇരുപക്ഷത്തോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള കേസ് നടപടികൾ പിൻവലിക്കാനും ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

