മനാമ: തൃശൂർ കരുവാൻന്നൂർ പൊട്ടുച്ചിറ സ്വദേശിയായ പ്രവാസി മലയാളി ഷിഹാബ് കരുവാൻന്നൂർ (48) ബഹ്റൈനിൽ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ബഹ്റൈനിലെ സഫയർ സ്വിമ്മിങ് പൂളിലെ ജീവനക്കാരനായിരുന്നു. സെജീനയാണ് ഭാര്യ.
ഫെബീന, മുഹമ്മദ് ഷിജാസ് എന്നിവർ മക്കളാണ്. പരേതനായ പാലക്കൽ അബ്ദുൽ റഹ്മാനാണ് പിതാവ്.
ബഹ്റൈൻ കെ.എം.സി.സി യുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

