സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റുകൾക്ക് വൻ ജനപ്രീതി. വരാനിരിക്കുന്ന ശനിയാഴ്ച നടക്കാനിരിക്കുന്ന നറുക്കെടുപ്പിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇതുവരെ 87.68 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്.
ഇതിലൂടെ ഖജനാവിലേക്ക് 438 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 20നാണ് തിരുവോണം ബംപർ ടിക്കറ്റുകളുടെ വിൽപന ഔദ്യോഗികമായി ആരംഭിച്ചത്.
90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം.
കൂടാതെ, ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി സമ്മാനമായും നൽകും. സംസ്ഥാനത്തുടനീളം അംഗീകൃത ലോട്ടറി ഏജന്റുമാർ മുഖേനയാണ് വിൽപ്പന നടക്കുന്നത്.
TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമെ വൻ തുകകളുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേർക്കും, അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും.
കൂടാതെ 5000 മുതൽ 500 രൂപ വരെയുള്ള നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. അതേസമയം, അച്ചടിച്ച പേപ്പർ ലോട്ടറികൾ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയ വഴിയോ മറ്റ് ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റ് വിൽപ്പനയില്ലെന്നും, അംഗീകൃത വിൽപ്പനക്കാരിൽ നിന്ന് നേരിട്ട് മാത്രം ടിക്കറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

