ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ താരം സിനദിന്‍ സിദാന് ചുമതലയേറ്റു. “വീട്ടിലേക്ക് സ്വാഗതം” എന്ന കുറിപ്പോടെ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
1998-ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ ടീമിന്റെ കരുത്തായിരുന്ന സിദാന്, വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിനെ നയിക്കാൻ വീണ്ടും എത്തുകയാണ്. സെപ്റ്റംബര്‍ 26-ന് യുവേഫ നാഷന്‍സ് ലീഗിലെ തുര്‍ക്കിക്കെതിരായ മത്സരത്തോടെയാണ് സിദാന്റെ പരിശീലകനായുള്ള പുതിയ യാത്രയ്ക്ക് തുടക്കമാകുന്നത്.
തുടര്‍ന്ന് സെപ്റ്റംബര്‍ 29-ന് ബെല്‍ജിയവുമായും ഫ്രാന്‍സ് ഏറ്റുമുട്ടും. എങ്കിലും ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ഇറ്റലിക്കെതിരായ മത്സരമാണ്.
2006 ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ മാര്‍കോ മെറ്ററാസിയെ തലകൊണ്ട് കുത്തിയിട്ട സംഭവത്തോടെ കരിയർ അവസാനിപ്പിച്ച സിദാൻ, പരിശീലകനായി തിരിച്ചെത്തുമ്പോൾ പഴയ കണക്ക് തീർക്കാനുള്ള അവസരമായി ഈ മത്സരത്തെ കാണുന്നു.
തന്റെ കളിക്കളത്തിലെ കരിയറിന് ശേഷം റയൽ മാഡ്രിഡിനൊപ്പം പരിശീലകനെന്ന നിലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ചരിത്രമാണ് സിദാന്റേത്. 2016 മുതൽ 2018 വരെയുള്ള കാലയളവിൽ റയൽ മാഡ്രിഡിനെ തുടർച്ചയായി മൂന്ന് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
2021-ൽ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഏറെ നാളായി അദ്ദേഹം ഫ്രാൻസിന്റെ പരിശീലകനാകാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു. ഇനി വരാനിരിക്കുന്ന യുവേഫ നാഷന്‍സ് ലീഗ്, 2028 യൂറോ കപ്പ്, 2030 ഫിഫ ലോകകപ്പ് എന്നിവയാണ് സിദാന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.
ഫ്രഞ്ച് ഫുട്ബോളിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തിയ ഇതിഹാസ താരം ടീമിനെ എത്തരത്തിൽ ഉയരങ്ങളിലെത്തിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

