തിരുവനന്തപുരം∙ കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആരോഗ്യ പ്രവർത്തകരെ പൂർണമായും തഴഞ്ഞ ഒരു സംസ്ഥാന ബജറ്റായിരുന്നു ഇത്തവണത്തേതെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷും ജനറൽ സെക്രട്ടറി എസ്.എം.അനസും അഭിപ്രായപ്പെട്ടു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ, പ്രത്യേകിച്ച് നഴ്സുമാരെ പൂർണമായും അവഗണിച്ചു.
നഴ്സിങ് പ്രൊഫഷന്റെ ഉന്നമനത്തിനായി ഒരു രൂപ പോലും മാറ്റി വയ്ക്കാത്ത ബജറ്റാണിത്. ആശുപത്രികളിൽ ബഹുനില കെട്ടിടങ്ങൾ ഉയർന്നിട്ടും അവിടേക്ക് ആവശ്യമായ തസ്തികകൾ ആരംഭിക്കുന്നതു പോലും പരാമർശിക്കപ്പെട്ടില്ല.
ആരോഗ്യ പ്രവർത്തകർക്ക് ഒരു അലവൻസും പ്രഖ്യാപിക്കാത്ത ബജറ്റാണിതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ശമ്പള പരിഷ്കരണം എന്ന പേരിൽ തിരഞ്ഞെടുപ്പ് സമയത്ത് മൂന്ന് മാസത്തെ കാലാവധിയിൽ ഒരു കമ്മിഷനെ തന്നെ നിയമിച്ചത് ജീവനക്കാരെ കബളിപ്പിക്കാൻ വേണ്ടിയാണ്. ഈ അവഗണനക്കെതിരെ കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ സർക്കാർ മേഖലയിലെ മുഴുവൻ നഴ്സുമാരെയും സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഫെബ്രുവരി 16, 17 തീയതികളിൽ രാപകൽ സമരം നടത്തുമെന്നും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

