ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായർ. ‘കുടുംബവിളക്ക്’ എന്ന ജനപ്രിയ പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്.
പിന്നീട് മറ്റ് പരമ്പരകളിലൂടെയും അമൃത സജീവമായി മാറി. സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്ന് താരം പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്.
ഒടുവിൽ പത്തനാപുരത്ത് സ്വന്തമായി വീട് നിർമ്മിച്ച് ആ ആഗ്രഹം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് താരം. ‘ആഗ്രഹം’ എന്നാണ് പുതിയ വീടിന് പേരിട്ടിരിക്കുന്നത് പോലും.
എന്നാൽ പുതിയ വീട് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് അമൃത തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
“വീട് വെച്ചതിനു ശേഷം കുറേ ഫാമിലി ഇഷ്യൂസ് ഒക്കെ വന്നു. അതിനെക്കുറിച്ചൊക്കെ അഭിമുഖത്തിൽ പറയാൻ പോയാൽ കുറേ കലഹങ്ങൾ ഉണ്ടാകും.
വീട് എന്നു പറയുന്നത് എല്ലാവരുടെയും ആഗ്രഹമല്ലേ. നമ്മുടെ സ്വന്തം നാട്ടിൽ തന്നെ വെയ്ക്കണം എന്നത് എന്റെ ഏറ്റവും വലിയ നിർബന്ധം ആയിരുന്നു.
എന്റെ നാട് പത്തനാപുരം ആണ്. കൊല്ലത്തിന്റെ അങ്ങേയറ്റത്താണ്.
അതു കഴിഞ്ഞാൽ പത്തനംതിട്ടയാണ്. ഞാൻ വളർന്നത് തിരുവനന്തപുരത്താണ്.
പക്ഷേ, ഒന്നും നോക്കാതെ സ്വന്തം നാട്ടിൽ തന്നെ കൊണ്ടുപോയി വീട് വെച്ചു. പക്ഷേ, ഇപ്പോൾ കുറച്ച് വിഷമമുണ്ട്.
എന്തിനാണ് ഈ ശത്രുക്കളുടെ ഇടയിൽ കൊണ്ടുചെന്ന് വീടു വെച്ചത് എന്നോർത്ത് ചിലപ്പോൾ റിഗ്രറ്റ് തോന്നാറുണ്ട്.പക്ഷേ, അതോന്നും നോക്കുന്നില്ല ഇപ്പോൾ. നമ്മൾ എന്നും അവിടെപ്പോയി നിൽക്കുന്നില്ല.
വല്ലപ്പോഴുമേ പോകുന്നുള്ളൂ. അതുകൊണ്ടാണ് ചെറിയ വീട് വെച്ചത്.
വെച്ചതിൽ എനിക്ക് സന്തോഷമേ ഉള്ളൂ” എന്നാണ് അമൃത നായർ അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. തിരുവനന്തപുരത്ത് വീട് വെയ്ക്കുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു അമൃതയുടെ അമ്മയുടെ പ്രതികരണം.
ഈ പ്രായത്തിൽ അമൃത ഇത്രയുമൊക്കെ ചെയ്യുന്നതിൽ അഭിമാനമാണെന്നും അമ്മ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

