തിരുവനന്തപുരം വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവ് കൊല ചെയ്യപ്പെട്ടു. കല്ലമ്പലം പൊലീസ് സ്റ്റേഷൻ അതിർത്തി പ്രദേശമായ മുത്താന കൊച്ചാരുംപൊയ്കയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
മുത്താന സ്വദേശി പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. പ്രൈജു എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്: സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തേക്ക് അഞ്ചംഗ സംഘം എത്തുകയായിരുന്നു. തുടർന്ന് ഷിജുവുമായി വാക്കേറ്റം ഉണ്ടാകുകയും അത് പിന്നീട് അടിപിടിയിൽ കലാശിക്കുകയും ചെയ്തു.
ഈ സംഘത്തിലുണ്ടായിരുന്ന ഗൗരികൃഷ്ണൻ, അമ്പാടി എന്നിവർ അടങ്ങുന്ന അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. വാക്കേറ്റത്തിനിടയിൽ ഗൗരികൃഷ്ണൻ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജുവിനെ കുത്തുകയായിരുന്നു.
ആക്രമണത്തിൽ പ്രിജുവിൻ്റെ നെഞ്ചിൽ രണ്ടു കുത്തുകളും പിൻഭാഗത്തായി ഒരു കുത്തുമേറ്റു. ഗുരുതരമായി പരിക്കേറ്റ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ വർക്കല ഡിവൈഎസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

