കോഴിക്കോട് ∙ സംസ്ഥാന ബജറ്റില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു.
ഗതാഗത, ജലസേചന, കാര്‍ഷിക മേഖലകളിലായി 13.25 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായി വകയിരുത്തിയത്.
കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 5 കോടി രൂപ, ആയഞ്ചേരി-കമ്പനി പീടിക-കടമേരി-തണ്ണീര്‍ പന്തല്‍ റോഡിന് 3 കോടി, കുറ്റ്യാടി പള്ളി-ഊരത്ത് റോഡിന് 2 കോടി, മൊകേരി-പൂക്കോട്ട് പോയില് റോഡിന് 2 കോടി, വേങ്ങാടിക്കല്‍ പമ്പിങ് സ്റ്റേഷന് പുനര്‍നിര്‍മാണത്തിന് 75 ലക്ഷം, കൊത്തന്‍ കോട്ടുമ്മല്‍ തോട് പുനരുദ്ധാരണത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് മണ്ഡലത്തിന് അനുവദിച്ചത്.
കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡ് പ്രവൃത്തിയുടെ ഭാഗമായി തീക്കുനിയില്നിന്ന് ഗുളികപ്പുഴ ഭാഗത്തേക്ക് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്തുന്നതിനാണ് 5 കോടി അനുവദിച്ചത്. റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും തോടിന്റെയും പമ്പിങ് സ്റ്റേഷന്റെയും നിര്‍മാണം ജലസേചന വകുപ്പുമായിരിക്കും ഏറ്റെടുത്ത് നടപ്പാക്കുകയെന്നും എംഎൽഎ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

