നവവത്സരത്തിന്റെ ഭാഗമായി ഓണം ആഘോഷിക്കുന്ന മുഴുവൻ മലയാളികൾക്കും ബിജെപി ദേശീയ മീഡിയ കോ-ഇൻചാർജും ദേശീയ വക്താവുമായ പ്രദീപ് ഭണ്ഡാരി ആശംസകൾ അറിയിച്ചു. ആഘോഷത്തിന്റെയും കൃതജ്ഞതയുടെയും ഭക്തിയുടെയും നിറവിലാണ് താൻ ഓണാഘോഷത്തിൽ പങ്കുചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ ശക്തവും സമൃദ്ധവും ഐക്യമുള്ളതുമായ ഭാരതം കെട്ടിപ്പടുക്കാൻ ഈ ഓണം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസ പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിനായി രാജ്യം മുന്നേറുന്ന ഈ ഘട്ടത്തിൽ, രാജ്യത്തിന്റെ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഓണാഘോഷങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഓണം ആശംസകൾ’ നേർന്നതിനൊപ്പം ‘ഓം നമോ ഭഗവതേ വാസുദേവായ നമഃ’ എന്ന മന്ത്രം കൂടി ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

