കാഠ്മണ്ഡു: പ്രകൃതിദുരന്തത്തിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്ന നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ രംഗത്ത്. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ സി-130 ജെ വിമാനം കാഠ്മണ്ഡു ലക്ഷ്യമാക്കി പുറപ്പെട്ടു.
സമീപകാലത്തെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് നേപ്പാളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 95 പേര് മരണപ്പെടുകയും 384 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ജീവന് രക്ഷാ മരുന്നുകള്‍ അടക്കമുള്ള അടിയന്തര സഹായമാണ് ഇന്ത്യ അയച്ചിട്ടുള്ളത്. താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, പുതപ്പുകള്‍, വിവിധ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 10 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ആദ്യഘട്ടമായി എത്തിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള രക്ഷാദൗത്യത്തിനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ വേഗത്തില്‍ സഹായം എത്തിക്കുന്നതിനായി വ്യോമസേനയുടെ കരുത്തുറ്റ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളായ സി-17, സി-130ജെ, സി-295 എന്നിവ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

