കല്ലമ്പലം ∙തോന്നുംപടി നടത്തുന്ന ദേശീയപാത നിർമാണത്തിനെതിരെ പരാതികൾ ശക്തം. ജീവന് പുല്ലു വില പോലും കൽപിക്കാത്ത തരത്തിലാണ് പണികൾ പുരോഗമിക്കുന്നത് എന്ന് ആക്ഷേപം.
ജംക്ഷനിൽ കൊല്ലം റോഡിന്റെ വശത്ത് കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് കൂനയിൽ ബൈക്കിടിച്ച് തെറിച്ചു വീണ് മനോരമ പത്ര വിതരണക്കാരന് ഗുരുതര പരുക്കേറ്റത് ഒടുവിലത്തെ സംഭവം. നാവായിക്കുളം വിജി ഭവനിൽ എസ്.വിജയ രാജാണ് ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് അപകടത്തിൽപെട്ടത്.
പത്രക്കെട്ടുകൾ എടുക്കാനായി നാവായിക്കുളം ഭാഗത്തു നിന്ന് കല്ലമ്പലത്തേക്ക് വരുമ്പോൾ ജംക്ഷന് സമീപം പ്രധാന റോഡിലാണ് സംഭവം.
ദേശീയപാത നിർമാണത്തിനായി കൂട്ടിയ ബാക്കി വന്ന കോൺക്രീറ്റ് കൂന റോഡ് വശത്ത് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിനിടയാക്കിയത്. എന്നാൽ ഇരുട്ട് നിറഞ്ഞ സ്ഥലത്ത് ഒരു മുന്നറിയിപ്പ് ബോർഡോ ലൈറ്റോ സ്ഥാപിക്കാത്തതിൽ വലിയ പ്രതിഷേധം രൂപപ്പെട്ടു.
കൂനയിൽ തട്ടി ബൈക്ക് തെറിച്ച് പോവുകയായിരുന്നു. വീണ വിജയരാജിന്റെ പുറത്ത് ബൈക്ക് വന്നു പതിച്ചതോടെ എഴുന്നേൽക്കാൻ കഴിയാത്ത് അവസ്ഥയായി.
സംഭവസമയത്ത് മറ്റ് വാഹനങ്ങൾ എത്താതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. എതിർ ദിശയിൽ വന്ന ലോറി നിർത്തി ഡ്രൈവർ ആണ് വിജയരാജിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖത്തും കാലിനും കൈക്കും പരുക്കേറ്റു.
മഴക്കാലത്തെ അശാസ്ത്രീയമായ നിർമാണത്തിൽ ഒരു മാസം കഴിയും മുൻപേ പലയിടത്തും സർവീസ് റോഡുകൾ പൊട്ടി പൊളിഞ്ഞ നിലയിലാണ്. മണമ്പൂരിൽ അടുത്ത സമയത്ത് സർവീസ് റോഡുകൾ തുടർച്ചയായി പൊട്ടി പൊളിഞ്ഞ് വലിയ അപകടങ്ങളും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.
തൽക്കാലം ടാർ മൂടിയെങ്കിലും പുതിയ സ്ഥലങ്ങളിൽ വിള്ളലുകളും പൊട്ടലും രൂപപ്പെട്ടു എന്നാണ് പരാതി. പണി ഏറ്റെടുക്കുന്ന കരാറുകാരൻ എങ്ങിനെ എങ്കിലും പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
പണിക്കാരെ നിയന്ത്രിക്കാനോ ഗുണ മേന്മ പരിശോധിക്കാനോ പലപ്പോഴും ആരും സ്ഥലത്ത് എത്താറില്ല എന്ന ആക്ഷേപവും ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

