ഗതാഗത മന്ത്രിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.
ജോൺ ന് പിന്തുണയുമായി മന്ത്രി തുളസി രംഗത്ത്. സ്ത്രീയോട് മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സി.പി.
ജോൺ എന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന വ്യാഖ്യാനിക്കുന്നതിൽ വ്യക്തികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുമായി വിശദമായ ചർച്ചകൾ നടത്തിയതായി മന്ത്രി അറിയിച്ചു. അർഹമായ ഫണ്ടുകൾ എത്രയും പെട്ടെന്ന് അനുവദിച്ചു നൽകാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങളുടെ ലഭ്യതക്കുറവ് നിലവിലുണ്ട്. ഈ വിഷയം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കൂടാതെ, ശുചീകരണ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും ചർച്ചകൾ നടന്നു. പാലക്കാട് മെഡിക്കൽ കോളേജ് സംബന്ധിച്ച വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

