നഗരത്തിന്റെ പൈതൃകവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി മുത്തൂറ്റ് ഫിൻകോർപ്പും ഐ ടെൻ റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം ഹെറിറ്റേജ് റൺ ഈ മാസം 9-ാം തീയതി നടക്കും. കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുക കൂടിയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
പരിപാടിയുടെ വിജയത്തിനായി വിവിധ സമിതികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പൂർത്തിയായി വരുന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി കായികപ്രേമികൾ ഈ മഹാമേളയിൽ അണിനിരക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

