കാട്ടാക്കട ∙ ഗതാഗത കുരുക്കിലും തിരക്കിലും വീർപ്പുമുട്ടുന്ന പട്ടണത്തിൽ കാൽനട
യാത്രക്കാരെ പെരുവഴിയിലാക്കി പൊലീസ് സ്റ്റേഷനു മുന്നിൽ കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ.
നടപ്പാതകളിലെ തടസ്സങ്ങൾ ഒഴിപ്പിച്ച് കാൽനട യാത്ര സുഗമമാക്കേണ്ട
പൊലീസാണ് സ്റ്റേഷനു മുന്നിൽ കാൽനടയാത്ര തടഞ്ഞ് പിടിച്ചെടുത്ത വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. പട്ടണത്തിൽ കോളജ് റോഡിൽ ചൂണ്ടുപലക വരെ നടപ്പാതകൾ കയ്യേറി സാധനങ്ങൾ ഇറക്കി വച്ചതും കാൽനട
യാത്രക്കാരെ വലയ്ക്കുന്നു.
പട്ടണത്തിലെ കാൽനട യാത്ര സുഗമമാക്കാൻ വഴിയോര കച്ചവടങ്ങളും നടപ്പാതയിലെ തടസ്സങ്ങളും നീക്കാൻ പഞ്ചായത്ത് അധികൃതർ നടപടി തുടരുമ്പോഴാണ് സ്റ്റേഷനു മുന്നിലെ പൊലീസ് വക തടസ്സം.
ഇതിനു സമീപം വൈദ്യുതി ബോർഡ് സെക്ഷൻ ഓഫിസിനു മുന്നിൽ റോഡിൽ കൂട്ടിയിരുന്ന വൈദ്യുത തൂണുകൾ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
ഇതേ തുടർന്ന് പഞ്ചായത്ത് നോട്ടിസ് നൽകി. ഇതോടെ കുറെ പോസ്റ്റുകൾ ബോർഡ് അധികൃതർ നീക്കി.
ഇരുമ്പ് പോസ്റ്റിൽ ചിലത് മാത്രമാണ് ഇപ്പോഴുള്ളത്. ഇത് ഉടൻ നീക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഇതിനടുത്താണ് പൊലീസ് സ്റ്റേഷൻ.
കോളജ് റോഡിൽ വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനു പട്ടണ യാത്രികർ ഉപയോഗിക്കേണ്ട നടപ്പാതയിലാണ് കേസിൽപെട്ട
വാഹനങ്ങൾ നിർത്തിയിരിക്കുന്നത്. സ്റ്റേഷൻ അങ്കണത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇതാണ് റോഡിലേക്ക് വാഹനം മാറ്റാൻ കാരണമായി പറയുന്നത്. വാഹനങ്ങൾ പൊലീസ് ക്യാംപിലേക്ക് വാഹനം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കോളജ് റോഡിൽ ചൂണ്ടുപലകയിൽ ഇന്റർ ലോക്ക് പാകി വീതികൂട്ടിയ റോഡ് വക്കിൽ പോലും സാധനങ്ങൾ ഇറക്കിവച്ച് റോഡ് കയ്യേറി വ്യാപാരം നടത്തുന്നതും ജനങ്ങളെ പെരുവഴിയിലാക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

