സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയ സംഘം പൊലീസിന്റെ പിടിയിൽ. ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന നാല് പേരെയാണ് കോവളത്ത് വെച്ച് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്നും 3.6 കിലോ കഞ്ചാവ് കണ്ടെടുത്തു.
22,000 രൂപയ്ക്ക് ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങി തമിഴ്നാട് വഴി ബൈപ്പാസ് റോഡ് മുഖേന കോവളം ഭാഗത്തേക്ക് വരുന്നതിനിടയാണ് പ്രതികൾ വലയിലായത്. കോവളം പോറോഡ് പാലത്തിന് സമീപം വെച്ച് ഇവരുടെ ഓട്ടോ തടഞ്ഞാണ് ഉദ്യോഗസ്ഥർ പ്രതികളെ കസ്റ്റഡിയിലെടുത്തത്.
രണ്ട് വ്യത്യസ്ത ബാഗുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. നാർക്കോട്ടിക് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
തുടർനടപടികൾക്കായി ഇവരെ വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളുടെ ദേഹപരിശോധന നടത്തി.
ഇവർ ഒഡിഷയിൽ നിന്നും വാങ്ങിയ ടീ ഷർട്ടുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

