ചങ്ങനാശേരി ∙ ഗുഡ്സ്ഷെഡ് റോഡിൽ റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ ഗേറ്റുകൾ സ്ഥാപിച്ചുതുടങ്ങി. റെയിൽവേ സ്റ്റേഷനിലേക്കു തുറന്നു കിടക്കുന്ന ഭാഗമാണ് അടയ്ക്കുന്നത്.
ഗുഡ്സ്ഷെഡ് റോഡിൽ നിന്നു പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന യാത്രക്കാർക്കായി സൗകര്യമൊരുക്കുമെന്നും അധികൃതർ പറഞ്ഞു. ഈ ഭാഗത്ത് അടച്ചുറപ്പില്ലാത്തതിനാൽ ഒട്ടേറെ തവണ സുരക്ഷാവീഴ്ചകളുണ്ടായി. ഗുഡ്സ് പ്ലാറ്റ്ഫോമിലേക്ക് സ്വകാര്യ വാഹനങ്ങൾ ഓടിച്ചിറക്കിയ സംഭവമുണ്ടായി.
ഗുഡ്സ്ഷെഡ് റോഡിൽ നിന്നു സാമൂഹികവിരുദ്ധർ, ഓടിത്തുടങ്ങുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതും പതിവായിരുന്നു.
റെയിൽവേ പൊലീസിന്റെ ശ്രദ്ധയും ഈ ഭാഗത്തേക്ക് എത്തില്ലായിരുന്നു. ഗുഡ്സ് ട്രെയിനിൽ ചരക്കു സാധനങ്ങൾ കയറ്റിയിറക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയാണ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഗുഡ്സ് സ്റ്റോറേജ് ഗോഡൗൺ സൗകര്യമില്ലാത്തതിനാൽ കാര്യമായ രീതിയിൽ ഗുഡ്സ് ട്രെയിനുകൾ ഇവിടെ നിർത്തുന്നില്ല.
പ്രവേശന കവാടം ഇനിയെന്ന്?
ഗുഡ്സ്ഷെഡ് റോഡിൽ നിന്നു സ്റ്റേഷനിലേക്ക് പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും വേണമെന്നത് നാളുകളായുള്ള ആവശ്യമാണ്. ഇതിനായുള്ള പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഓഫിസ് അറിയിക്കുന്നത്. സ്റ്റേഷനിൽ നിന്നുള്ള നടപ്പാലം ഗുഡ്സ് പ്ലാറ്റ്ഫോമിലേക്ക് കൂടി നീട്ടിയാൽ യാത്രക്കാർക്കു പ്രയോജനം ചെയ്യും.
ഇതിനും പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതി വികസന പ്രവർത്തനങ്ങൾ പൂർത്തിയായി: എംപി
ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. നവീകരിച്ച സ്റ്റേഷന്റെ ഔപചാരിക ഉദ്ഘാടനം ഉടൻ നടക്കുമെന്നും എംപി അറിയിച്ചു.
8 കോടി രൂപ ചെലവഴിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

