തിരുവനന്തപുരം ∙ ആവേശോജ്വല മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ 100 അംഗങ്ങൾ കോർപറേഷൻ കൗൺസിലർമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ ദേശീയ, സംസ്ഥാന, ജില്ലാ നേതൃത്വവും കൗൺസിലർമാരുടെ കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് സാക്ഷിയായി.
ഇന്നലെ രാവിലെ 11.30നാണ് ചടങ്ങുകൾ ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗമായ നന്തൻകോട് കൗൺസിലർ കെ.
ആർ ക്ലീറ്റസിന് കലക്ടർ അനുകുമാരി സത്യവാചകം ചൊല്ലി കൊടുത്തു.
മറ്റ് ഭരണ സമിതി അംഗങ്ങൾക്ക് ക്ലീറ്റസ് സത്യവാചകം ചൊല്ലി കൊടുത്തു. ഓരോ കൗൺസിലർമാരെയും മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ഡയസിലേക്ക് ആനയിച്ചത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. പാളയം രക്തസാക്ഷി മണ്ഡപവും പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലും അവർ സന്ദർശിച്ചു.
ഡിസിസി ഓഫിസിൽ ഒത്തുകൂടിയ യുഡിഎഫ് കൗൺസിലർമാർ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ.
മുരളീധരൻ, ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ, പാലോട് രവി തുടങ്ങിയവർ കൗൺസിലർമാർക്ക് സ്വീകരണം നൽകി.
സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, കെ.സോമൻ തുടങ്ങിയവർ പങ്കെടുത്തു.
എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ആന്റണി രാജു, സിപിഎം ജില്ലാ സെക്രട്ടറി വി.
ജോയി, എം. വിജയകുമാർ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.സബ് കലക്ടറും റിട്ടേണിങ് ഓഫിസറുമായ ഒ.വി ആൽഫ്രഡ്, ജില്ലാ പ്ലാനിങ് ഓഫിസർ പി.
പ്രവീൺ, ജില്ലാ സപ്ലൈ ഓഫിസർ കെ.വി. സിന്ധു, ജില്ലാ ലേബർ ഓഫിസർ എ.
ബിജു തുടങ്ങിയവർ പങ്കെടുത്തു. ആദ്യ കൗൺസിൽ യോഗത്തിൽ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് കോർപറേഷൻ സെക്രട്ടറി എസ്.
ജഹാംഗീർ അവതരിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

