തിരുവനന്തപുരം നിയമസഭയിൽ നടന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയ കേരളത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചു. തളിപ്പറമ്പ് എംഎൽഎ ടി.കെ.
ഗോവിന്ദന്റെ ചടങ്ങിലെ ഇടപെടലുകൾ ഇതിനകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സത്യപ്രതിജ്ഞാ നടപടികൾക്ക് മുൻപായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി അഭിവാദ്യം ചെയ്ത അദ്ദേഹം, തുടർന്ന് ഹസ്തദാനം നൽകുകയും ചെയ്തു.
ശേഷം പ്രോ ടേം സ്പീക്കർ ജി. സുധാകരനെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് ടി.കെ.
ഗോവിന്ദൻ ഔദ്യോഗികമായി സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. സഗൗരവമായിരുന്നു ടി.കെ.
ഗോവിന്ദന്റെ സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.
ഗോവിന്ദൻ നടത്തിയ സന്ദർശനം നേരത്തെ തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പത്നിക്കൊപ്പം കോടിയേരിയുടെ വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അവിടെയുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു.
പാർട്ടിയിൽ നിന്ന് പുറത്തുപോകുകയും പിന്നീട് പാർട്ടിക്കെതിരെ മത്സരിക്കുകയും ചെയ്ത ഒരു നേതാവ് സിപിഎം നേതാവിന്റെ വസതിയിലെത്തുന്നത് രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.
ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് ടി.കെ.
ഗോവിന്ദനെ പാർട്ടിയുമായി അകറ്റിയത്. ആറു പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.
ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ സ്വതന്ത്രനായി രംഗത്തിറങ്ങിയത് സിപിഎം അണികളിലും നേതൃത്വത്തിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ ഉടലെടുത്തിരുന്നു.
പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തു. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിച്ചതും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷ് ആരോപിച്ചു. അതേസമയം, പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ടി.കെ.
ഗോവിന്ദൻ ഉന്നയിച്ചത്. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

