കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക സംഘടനയായ സബർമതി കലാ സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ പി. പത്മരാജൻ ചെറുകഥാ പുരസ്കാരം 2026-ലേക്കുള്ള രചനകൾ ഔദ്യോഗികമായി ക്ഷണിച്ചു തുടങ്ങി.
സാഹിത്യ രംഗത്ത് സർഗാത്മക സംഭാവനകൾ നൽകുന്ന യുവ എഴുത്തുകാർക്ക് പ്രോത്സാഹനമാകുന്ന രീതിയിലാണ് ഈ പുരസ്കാരം രൂപകൽപ്പന ചെയ്തിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എഴുത്തുകാർ തങ്ങളുടെ മൗലിക രചനകൾ നിശ്ചിത സമയപരിധിക്കുള്ളിൽ സംഘടനയ്ക്ക് അയച്ചുനൽകേണ്ടതാണ്.
കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ സാഹിത്യ പുരസ്കാര പ്രഖ്യാപനം സാംസ്കാരിക ലോകത്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

