ടൈപ്പ് വൺ പ്രമേഹം ബാധിതരായ ജീവനക്കാർക്കും, ഇതേ രോഗാവസ്ഥയുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്കും പൊതു സ്ഥലംമാറ്റത്തിലും നിയമനങ്ങളിലും പ്രത്യേക മുൻഗണന അനുവദിച്ച് ഉത്തരവായി. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കാര്യവട്ടം സ്വദേശി ബുഷ്റ ശിഹാബ് സർക്കാരിന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മുൻപ് 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള വിഭാഗത്തോടൊപ്പം ഇവരെ ഉൾപ്പെടുത്തിയിരുന്ന ഉത്തരവ് പിന്നീട് റദ്ദാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, രോഗം വരുത്തുന്ന പ്രയാസങ്ങളും അനുബന്ധ സങ്കീർണതകളും പൂർണ്ണമായും കണക്കിലെടുത്താണ് പുതിയ തീരുമാനം. പൊതു സ്ഥലംമാറ്റത്തിനുള്ള പ്രത്യേക മുൻഗണനാ പട്ടികയിൽ പ്രമേഹ ബാധിതരായ ജീവനക്കാരെ ക്രമസമ്പർ 6(എ) ആയും, രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കളെ ക്രമസമ്പർ 10(എ) ആയും ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ ചികിത്സയും പ്രത്യേക പരിചരണവും ആവശ്യമായ ഈ രോഗാവസ്ഥ കണക്കിലെടുക്കുമ്പോൾ സർക്കാരിന്റെ പുതിയ തീരുമാനം നിരവധി കുടുംബങ്ങൾക്ക് വലിയ തോതിൽ ആശ്വാസമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

