കോലഞ്ചേരിയിൽ ഡ്യൂട്ടിക്കിടെ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെന്റ് നഗറിൽ മണിയൻപാറ വീട്ടിൽ സാജു (58) വിനെയാണ് മൂന്നുവർഷത്തേക്ക് തടവിന് ശിക്ഷിച്ചത്.
കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാതാപിതാക്കളെ സാജു ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ പ്രതി ആക്രമിക്കുകയായിരുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തിനായി ഇടപെട്ട
ഉദ്യോഗസ്ഥർക്ക് നേരെയാണ് അതിക്രമമുണ്ടായത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സാജു വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ പുത്തൻകുരിശ് സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി.ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

