തിരുവനന്തപുരം നിയമസഭയിൽ നടന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദന്റെ സാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായി. സത്യപ്രതിജ്ഞാ നടപടികൾക്ക് മുന്നോടിയായി സഭയിലെത്തിയ അദ്ദേഹം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിൽ കണ്ട് ഹസ്തദാനം നൽകി.
തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് ടി.കെ.ഗോവിന്ദൻ ഔദ്യോഗികമായി സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. സഗൗരവമായ നിലപാടാണ് ചടങ്ങിലുടനീളം അദ്ദേഹം സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഭാര്യയ്ക്കൊപ്പമെത്തി കോടിയേരിയുടെ കുടുംബാംഗങ്ങളെ കണ്ട
അദ്ദേഹം, അവിടെയുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയുണ്ടായി. പാർട്ടിയിൽ നിന്ന് പുറത്തുവന്ന് മത്സരരംഗത്തിറങ്ങിയ ഒരു നേതാവ് സിപിഎം പ്രമുഖന്റെ വസതിയിൽ സന്ദർശനം നടത്തിയത് അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ, അദ്ദേഹത്തിന് പകരം പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.
60 വർഷം പാർട്ടിയിൽ പ്രവർത്തിച്ച നേതാവ് ശ്യാമളയ്ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചത് അണികളിലും നേതൃത്വത്തിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിന്നിരുന്നു.
ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തത് വാർത്തകളിൽ ഇടംപിടിച്ചു. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെതിരെ ഒരു സംഘം പ്രതിഷേധം പ്രകടിപ്പിക്കുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു.
അതേസമയം, ടി.കെ.ഗോവിന്ദന്റെ നിലപാടുകളെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് രംഗത്തെത്തി. “അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ.
ഗോവിന്ദനെന്ന്” കെ.െക.രാഗേഷ് പ്രതികരിച്ചു. പിണറായി വിജയനും പാർട്ടിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ടി.കെ.ഗോവിന്ദൻ ഉന്നയിക്കുന്നത്.
ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

