ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് കരുതിയ പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ സാധിച്ചില്ല. മാർച്ച് 7ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചെങ്കിലും, പദ്ധതിയുടെ പല ഭാഗങ്ങളും ഇനിയും അപൂർണ്ണമായി തുടരുകയാണ്.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായിരിക്കുകയാണ്. നിലവിൽ പാലത്തിന്റെ ആദ്യഘട്ട
ടാറിങ് ഭാഗികമായി മാത്രമാണ് പൂർത്തിയായത്. പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി കെൽട്രോണിനെ ചുമതലപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചുവെങ്കിലും, പ്രവൃത്തികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല.
ഇതിനിടെ, പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടങ്ങളും വർധിച്ചത് വലിയ മാലിന്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ കായലിലേക്ക് തള്ളുന്നത് ഗുരുതരമായ പരിസ്ഥിതി ഭീഷണിയാണ് ഉയർത്തുന്നത്.
കൂടാതെ, രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പാലം ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകൾ ഇപ്പോൾ നിലച്ച അവസ്ഥയിലാണ്.
ടാറിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ സർവീസ് പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. കരാർ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണം മന്ദഗതിയിലാകാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം.
നിർമാണ സാമഗ്രികളും യന്ത്രങ്ങളും പാലത്തിൽ അലക്ഷ്യമായി കിടക്കുന്നത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് വലിയ ഭീഷണിയും അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

