കൊട്ടാരക്കര സ്വദേശിയായ ജി.പി. നന്ദന തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായി ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം. സിവിൽ സർവീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് നന്ദനയും സംഘവും തങ്ങളുടെ ഔദ്യോഗിക സേവനയാത്രയ്ക്ക് തുടക്കം കുറിച്ചത്.
തന്റെ ബാച്ചിലെ പത്ത് ഐഎഎസ് ഉദ്യോഗസ്ഥരോടൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച നന്ദന, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി. കൂടിക്കാഴ്ചയിൽ ലഭിച്ച നിർദ്ദേശങ്ങൾ തനിക്ക് വലിയ പ്രചോദനമാണെന്ന് നന്ദന വ്യക്തമാക്കി.
‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളെ അതീവ പ്രാധാന്യത്തോടെയാണ് കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ താമസക്കാരിയായ ജി.പി.
നന്ദന കാണുന്നത്. തങ്ങൾക്ക് ലഭിച്ച സ്വീകരണം ഏറെ ഹൃദ്യമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനത്തിലേക്ക് പ്രവേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

