സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്ത അതിശക്തമായ മഴയെ തുടർന്ന് വിവിധ ഡാമുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുതുടങ്ങി.
ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ എന്നീ അണക്കെട്ടുകൾ പൂർണ്ണമായി നിറഞ്ഞതിനെത്തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ഡാമുകളിലേക്കും നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്.
ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ലോവർ പെരിയാർ, പെരിങ്ങൽകുത്ത് എന്നീ ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
ഇതിനുപുറമെ അരുവിക്കര ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

