തിരുവനന്തപുരം∙ ഓണക്കാലം മനോഹരമാക്കാൻ മനോരമ ഹൊറൈസൺ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഫൺ വിത്ത് ഇലക്ട്രോണിക്സ് വർക്ഷോപ് നവംബർ 29 ശനിയാഴ്ച മലയാള മനോരമയുടെ തിരുവനന്തപുരം ഓഫിസിൽ വെച്ചു നടക്കും. കുട്ടികളിൽ ഇലക്ട്രോണിക്സിനോടുള്ള ആഭിമുഖ്യം വളർത്താനും നൂതനമായ ആശയങ്ങൾ സ്വയം നടപ്പിലാക്കാനുള്ള അറിവ് സ്വായത്തമാക്കാനും സഹായിക്കുന്ന രീതിയിലാണ് ഏകദിന പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്.
ഇലക്ട്രോണിക് കംപോണന്റുകളെ പരിചയപ്പെടുന്നത് മുതൽ മൈക്രോകൺട്രോളറുകളുടെ പ്രോഗ്രാമിങ് വരെ പഠിക്കാവുന്ന വർക് ഷോപ്പിൽ 10 വയസ്സുമുതൽ പ്രായമുള്ള കുട്ടികൾക്കു പങ്കെടുക്കാം.
വർക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. വർക്ഷോപ്പ് സംബന്ധമായ വിശദ വിവരങ്ങൾക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ www.manoramahorizon.com സന്ദർശിക്കുകയോ ചെയ്യാം.
വിളിക്കാം 9048991111. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

