തിരുവമ്പാടി ∙ ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാത നിർമാണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. തുരങ്കമുഖം വിപുലപ്പെടുത്തുന്നതിനുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
മുഖ്യമന്ത്രി എത്തി ആദ്യ സ്ഫോടനം നടത്തിയ പ്രദേശത്തിന്റെ താഴെയാണ് തുരങ്കമുഖം. ഇവിടെ 6 മീറ്റർ താഴ്ത്തി പ്രദേശം രൂപപ്പെടുത്തുകയാണ്.
ആദ്യ സ്ഫോടനം നടത്തിയ പ്രദേശത്തിന്റെ കാഴ്ചകൾ എല്ലാം ഇപ്പോൾ മാറിയിട്ടുണ്ട്. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ 7 തട്ടുകളായി തിരിച്ചു താഴേക്കു കൊണ്ടുവന്നാണു തുരങ്കമുഖം നിർമിക്കുന്നത്.
ഇതിനു വേണ്ടി പാറ തട്ടുകളായി വെടിവച്ചു തിരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
തുരങ്കമുഖത്ത് 10 മീറ്റർ ഉള്ളിലേക്കു കയറ്റി കമ്പി സ്ഥാപിച്ച് നെറ്റ് ഇട്ട് കോൺക്രീറ്റ് സ്പ്രേ ചെയ്ത് തുരങ്കം ആദ്യം രൂപപ്പെടുത്തും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുരങ്കത്തിന്റെ പ്രവൃത്തി ഇപ്പോൾ നടക്കുന്നുണ്ട്.
തുരങ്ക നിർമാണ മേഖലയിലേക്കു സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടി മറിപ്പുഴയിൽ നിർമാണം ആരംഭിച്ച പാലത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു. പുഴയുടെ നടുവിലും ഇരുവശത്തും കോൺക്രീറ്റ് പില്ലർ സ്ഥാപിച്ചുള്ള പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
മഴക്കാലം ആരംഭിക്കുന്നതിനു മുൻപു പാലം നിർമാണം തീർന്നാൽ മാത്രമേ തുരങ്കത്തിന്റെ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

